മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ബൈക്കില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ തൊട്ടടുത്ത് വന്ന ബസ് ദേഹത്ത് കയറി മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ വച്ചാണ് അപകടം ഉണ്ടായത്.
പൈങ്ങോട്ടുപുറം പുറത്തോട്ടു കണ്ടിയില്‍ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. കുറ്റിക്കാട്ടൂര്‍ കാനറാ ബാങ്കിനടുത്തുള്ള റോഡില്‍ വീണതും ബസ് കയറിയിറങ്ങി തല്‍ക്ഷണം ബിന്ദു മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.