Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് പെൺകുട്ടി മരിച്ചു; നാട്ടുകാർ പ്രതിഷേധത്തിൽ

കണ്ണൂരിൽ ബസ് ബൈക്കിലിടിച്ച് ഒരു മരണം

കണ്ണൂരിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് പെൺകുട്ടി മരിച്ചു; നാട്ടുകാർ പ്രതിഷേധത്തിൽ
കണ്ണൂർ , വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (12:08 IST)
കണ്ണൂരിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ താഴെ ചൊവ്വയിലാണ് സംഭവം. പിതാവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന പെൺകുട്ടിയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് തെറിച്ചുവീണാണ് അപകടമുണ്ടായത്. എസ് എൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആതിരയാണ് മരിച്ചത്.
 
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒമേഗ ബസാണ് അപകടമുണ്ടാക്കിയത്. അപകടം ഉണ്ടായപ്പോൾ തന്നെ ജീവനക്കാർ ഓടി രക്ഷപെട്ടിരുന്നു. നാട്ടുകാർ ബസ് തല്ലിത്തകർത്തു. കണ്ണൂർ തലശ്ശേരി ദേശീയ പാത നാട്ടുകാരും വിദ്യാർത്ഥികളും ഉപരോധിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിജെ കുര്യൻ കോൺഗ്രസിന് അപമാനവും ബാധ്യതയും, അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നു; ജനങ്ങൾ കൈകാര്യം ചെയ്യുന്നതിനു മുമ്പ് ബി ജെ പിയിൽ ചേർന്നുകൂടെയെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി