കാസർഗോഡ് ബസും വാനും കൂട്ടിയിടിച്ച് രണ്ട് മരണം, വാൻ പൂർണമായും കത്തിനശിച്ചു
ബസും വാനു കൂട്ടിയിടിച്ച് രണ്ട് മരണം
കാസർഗോഡ് - മംഗലാപുരം ദേശീയപാതയിൽ ബസും മാരുതി വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. വാനിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കുമ്പളയ്ക്കടുത്ത് ഇന്ന് രാവിലെ 5.30നാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാനിന് തീ പിടിച്ചു. വാനിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവർ വെന്തുമരിച്ചു. അപകടത്തിൽ വാൻ പൂർണമായും കത്തിനശിച്ചു.