Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് കെ എസ് ആര്‍ ടി സിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം; മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങള്‍

ചാത്തന്നൂരില്‍ ബസിടിച്ച് മൂന്ന് പേര്‍ മരിച്ചു

കൊല്ലത്ത് കെ എസ് ആര്‍ ടി സിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം; മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങള്‍
, വെള്ളി, 16 മാര്‍ച്ച് 2018 (16:18 IST)
കൊല്ലം ചാത്തന്നൂരില്‍ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ബൈക്കും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ മൂന്ന് മരണം. മരിച്ചവര്‍ മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചാത്തന്നൂർ ഏറം കൊല്ലൻറഴികത്ത്​ഷിബു (35), ഭാര്യ സിജി (30), മകൻ അനന്ദു (10) എന്നിവരാണ്​ മരിച്ചത്​. 
 
അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഉച്ചക്ക്​ 2.30ന്​ ദേശീയപാതയിൽ കൊല്ലം തിരുമുക്കിലായിരുന്നു അപകടം. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് എതിര്‍ദിശയില്‍ വരുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
 
ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തില്‍ വീഴുന്നത് കയ്യിട്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുമെങ്കില്‍ ക്രിസ്ത്യന്‍ സഭകളുടെ വരുമാനം എടുക്കാത്തത് എന്തുകൊണ്ട്? ജോയ് മാത്യൂ പ്രതികരിക്കുന്നു