Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

Accident News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 23 നവം‌ബര്‍ 2022 (13:29 IST)
പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരുമ്പാവൂര്‍ രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 
മലപ്പുറം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ലോറിയുടെ മുന്‍ഭാഗത്താണ് കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റതില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും; പ്രചരണ ബോര്‍ഡില്‍ നിന്ന് വിഡി സതീശന്റെ ചിത്രം ഒഴിവാക്കി