Webdunia - Bharat's app for daily news and videos

Install App

കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

Webdunia
ശനി, 12 ജനുവരി 2019 (15:07 IST)
കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് മരണം. ഒരാൾക്ക് ഗുരുതര പരുക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ ആയൂരിലെ അകമണ്ണിലാണ് അപകടം. അപകടത്തില്‍പെട്ടവര്‍ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണെന്നാണു അറിയാന്‍ കഴിഞ്ഞത്. 
 
നാലു വയസ്സുള്ള പെൺകുട്ടിയും രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു കുട്ടിയടക്കം ഏഴു പേരാണു കാറിലുണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്ന കെഎസ്‌ആർ‍‌ടി‌സി ബസും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
 
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരിൽ എല്ലാവരും ഒരു കുടുംബത്തിലേതാണെന്നാണു സൂചന. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവച്ചുതന്നെ യാത്രക്കാരായിരുന്ന നാലുപേര്‍ മരണപ്പെട്ടു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

പുല്‍വാമയില്‍ രണ്ട് ഭീകരരെ വധിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments