ആറംഗ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒമാനില്‍ അപകടത്തില്‍പ്പെട്ടു; മലപ്പുറം സ്വദേശിയും ഭാര്യാമാതാവും മരിച്ചു
ഒമാനില്‍ വാഹനാപകടം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
ഒമാനിലെ ബര്‍കയില്‍ ആറംഗ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്. വൈലത്തൂര്‍ പാറേക്കോട് പൊട്ടച്ചോള അമീര്‍ (33) ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്.
ബര്‍ക - നഖല്‍ റോഡിലായിരുന്നു അപകടം. മരിച്ച അമീറിന്റെ മക്കളായ ദില്‍ഹ സാബി (8), ഫാത്തിമ ജിഫ്‌ന (2) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ഇവര്‍ അല്‍ ഹൂദ് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
അമീറിന്റെ ഭാര്യയ്ക്കും ഒരു മകള്‍ക്കും നിസാരമായ പരുക്കുകള്‍ മാത്രമാണ് ഉള്ളത്.