Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ഓട്ടോയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം

പള്ളിക്കൽത്തോട് വളവിൽ വൈകീട്ട് നാലുമണിയോടെയാണ് അപകടം

മൂന്ന് പേര്‍ മരിച്ചു
തിരുവനന്തപുരം , ചൊവ്വ, 28 ജൂണ്‍ 2016 (19:17 IST)
പള്ളിച്ചലില്‍ ഓട്ടോറിക്ഷയില്‍ ബസിടിച്ച് മൂന്ന് പേര്‍ മരിച്ചു. മണക്കാട് സ്വദേശി രമാദേവി, മകള്‍ അനിത, ഓട്ടോ ഡ്രൈവര്‍ അബ്ദുറഹീം എന്നിവരാണ് മരിച്ചത്. മൂന്നു പേർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പള്ളിക്കൽത്തോട് വളവിൽ വൈകീട്ട് നാലുമണിയോടെയാണ് അപകടം. നെയ്യാറ്റിൻകരയിൽ നിന്നു വൈക്കത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും ബാലരാമപുരത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൈലറ്റ് ട്രാഫിക് ജാമില്‍ കുടുങ്ങി, വിമാനം വൈകി; എയര്‍ ഇന്ത്യയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി വെങ്കയ്യ നായിഡു