Publish Date: Sun, 30 Jun 2024 (18:34 IST)
Updated Date: Sun, 30 Jun 2024 (18:37 IST)
തിരുവനന്തപുരം :കടലിൽ കുളിക്കാനിറങ്ങിയ രണ്ടു പേർക്ക് ശക്തമായ തിരയടി ഏറ്റ് ദാരുണാന്ത്യം. വർക്കല കാപ്പിൽ ബീച്ചിൽ ഞായറാഴ്ച ഉച്ചയോടെയാണ് ദുരന്തം ഉണ്ടായത്.ഒരു കുടുംബത്തിലെ തന്നെ അംഗങ്ങളായ കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24 ), കൊട്ടാരക്കര സ്വദേശി അൻവർ (34) എന്നിവരാണ് മരിച്ചത്.
അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.