Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോറികൾ കൂട്ടിയിടിച്ചു ഡ്രൈവറും ക്ളീനറും കൊല്ലപ്പെട്ടു

ലോറികൾ കൂട്ടിയിടിച്ചു ഡ്രൈവറും ക്ളീനറും കൊല്ലപ്പെട്ടു

എ കെ ജെ അയ്യര്‍

, വെള്ളി, 18 മാര്‍ച്ച് 2022 (15:31 IST)
കൊല്ലം: കൊട്ടിയം ബൈപ്പാസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. അപകടത്തിൽ പെട്ട ടിപ്പർ ലോറിയിലെ ഡ്രൈവറും ക്ളീനറും ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിക്ക് കല്ലുംതാഴത്തിനടുത്തതായിരുന്നു അപകടം നടന്നത്.

മൈലക്കാട് കാവുവിള വീട്ടിൽ സുനിൽ കുമാർ (46), ആസാം സ്വദേശി സുന്ദർ മാറാടി (35) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്കും പരുക്കേറ്റു. ഇഷ്ടികയും കയറ്റി മൈലക്കാട് ഭാഗത്തു നിന്ന് ശക്തികുളങ്ങരയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയിൽ എതിര്ഭാഗത്തു നിന്ന് വന്ന നാഷണൽ പെർമിറ്റ് ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു.

സുനിലിനെയും  സുന്ദറിനെയും ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികൾ റോഡരികിലേക്ക് തെറിച്ചുവീണു. ടോറസ് ലോറി ഡ്രൈവർക്കും പരുക്കേറ്റു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയെ പിന്തുടര്‍ന്ന് പീഡിപ്പിച്ച് മൊബൈലും പണവും കൈക്കലാക്കിയ പ്രതി പിടിയില്‍