Webdunia - Bharat's app for daily news and videos

Install App

രണ്ടു യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (18:17 IST)
ഇടുക്കി: ഇടുക്കിയിലെ മലങ്കര ജലാശയത്തിൽ ബന്ധുക്കളായ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി ജാസ്മിൻ മൻസിലിൽ റെജിമോൻ മകൻ ഫിർദൗസ് (20), ചങ്ങനാശേരി വണ്ടിപ്പേട്ട അറയ്ക്കൽ ഷാബു - ജാസ്മിൻ ദമ്പതികളുടെ മകൻ അമൽ ബാബു (23) എന്നിവരാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ജലാശയം കാണാൻ പോയി മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ കാഞ്ഞാർ പാലത്തിനടുത്തായിരുന്നു അപകടമുണ്ടായത്. കാഞ്ഞാറിലെ കുന്നുംപുറത്തു സലീമിന്റെ മകൾ ആഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇവർ ജലാശയത്തിൽ കാൽ കഴുകുന്നതിനിടെ ഫിർദൗസ് വെള്ളത്തിൽ വീണു. ഫിർദൗസെനെ രക്ഷിക്കാനായി അമൽ വെള്ളത്തിൽ ചാടി.

എന്നാൽ ഇരുവരും ചുഴിയിൽ പെട്ട്. ഇവർ മുങ്ങിത്താഴുന്നത് കാഞ്ഞാർ പാലത്തിൽ നിന്ന് നാട്ടുകാർ കണ്ടതിനെ തുടർന്ന് ഓടിയെത്തി. ഇവർക്കൊപ്പം ഉണ്ടായിരുന്ന അലൻ ജോഷി ബഹളം വച്ച് ആൾക്കാരെക്കൂട്ടുകയും ചെയ്തു. നാട്ടുകാർ ഇവരെ കരയ്‌ക്കെത്തിച്ചു. ഇതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തി. ഇവരെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ ഗതാഗത നിയന്ത്രണം ഇങ്ങനെ

അടുത്ത ലേഖനം
Show comments