Publish Date: Sat, 12 Feb 2022 (18:56 IST)
Updated Date: Sat, 12 Feb 2022 (18:59 IST)
തിരുവല്ല: ബന്ധുവിനെ യാത്രയാക്കാൻ എത്തിയ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു. കുന്നന്താനം ചെങ്ങരൂർച്ചിറ സ്വദേശി ആണ് ഓമനക്കുട്ടൻ (32) ആണ് ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ശബരി എക്സ്പ്രസിന് അടിയിൽ പെട്ട് മരിച്ചത്.
യാത്ര ചെയ്യാൻ ബന്ധു ട്രെയിനിൽ കയറി. ഇവർക്കൊപ്പം അനുവും ട്രെയിനിൽ കയറി. എന്നാൽ ബോഗിയിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. എന്നാൽ അനു കാൽ തെന്നി ട്രെയിനിനടിയിൽ വീഴുകയും ചെയ്തു.
ട്രെയിൻ നീങ്ങിയപ്പോൾ ഇരു കാലുകളും അറ്റ നിലയിലായിരുന്നു. ഉടൻ തന്നെ അനുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവായ മിഥുന്റെ മാതാവിനെ ട്രെയിൻ കയറ്റിവിടാനായിരുന്നു ആണ് സ്റ്റേഷനിലെത്തിയത്.