പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു
പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു
Publish Date: Sat, 27 Jan 2018 (10:43 IST)
Updated Date: Sat, 27 Jan 2018 (10:45 IST)
പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു. തൃശൂർ എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരൻ ഹംസ (70), വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദേശീയ പാതയില്‍ അപകടമുണ്ടായത്. ഇവരുടെ മേല്‍ മിനി ബസ് പാഞ്ഞു കയറുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കര്‍ണാടകയില്‍ നിന്നുള്ള കലാകാരന്‍മാര്‍ സഞ്ചരിച്ച വാഹനമാണ് ഇടിച്ചത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.