പാറശാല: നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു പിതാവും മകളും മരിച്ചു. കാറില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മകള്‍ നീന്തി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ ഉണ്ടായ സംഭവത്തില്‍ കന്യാകുമാരി ജില്ലയിലെ അരുമന വെള്ളാങ്കോട് സ്വദേശി രാജേന്ദ്രന്‍ (55), മകള്‍ ശാമിനി (21) എന്നിവരാണ് മരിച്ചത്.
ക്ഷേത്ര ദര്‍ശനത്തിനു പോയ ഇവരുടെ കാര്‍ കരുങ്കല്‍ - ചെല്ലങ്കോണം റോഡില്‍ വച്ച് വഴിയരുകിലുള്ള ശെമ്മാങ്കുളത്തിലേക്കാണ് മറിഞ്ഞത്. എന്നാല്‍ വെള്ളം നിറഞ്ഞു കിടന്നിരുന്ന കുളത്തില്‍ കാര്‍ മുങ്ങിപ്പോയി. കാര്‍ വെള്ളത്തില്‍ വീണപ്പോള്‍ തുറന്ന ഡോര്‍ വഴി രക്ഷപ്പെട്ട ഒരു മകള്‍ നീന്തിരക്ഷപ്പെട്ടു.
നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിക്കൂട്ടിയെങ്കിലും കാര്‍ പുറത്തെടുക്കാനായില്ല. പിന്നീട് കുഴിത്തുറ നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് കാര്‍ പുറത്തെടുത്തത്. അപ്പോഴേക്കും കാറിലുണ്ടായിരുന്ന രാജേന്ദ്രനും ശാമിനിയും മരിച്ചിരുന്നു.