റോഡപകടം: അമ്മയും മകനും മരിച്ചു
ബസും കാറും തമ്മില്‍ കൂട്ടിയിച്ച് അമ്മയും മകനും മരിച്ചു
കെ എസ് ആര്‍ ടി സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരായ അമ്മയും മകനും മരിച്ചു. പാലാ - പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ചന്ത കവലയ്ക്കടുത്തായിരുന്നു കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ അപകടമുണ്ടായത്.
തലയോലപറമ്പ് ഇരുമ്പയം വേലംഅറമ്പില്‍ അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ (70), മകന്‍ ബാലചന്ദ്രന്‍ (45) എന്നിവരാണു മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബാലചന്ദ്രന്‍റെ ഭാര്യ അംബിക (40), മകന്‍ അന്‍ജിത് ബാല്‍ (16) എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തു നിന്ന് മുണ്ടക്കയം വഴി കോരുത്തോട്ടിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചത്. വെച്ചൂച്ചിറയിലെ ഒരു വിവാഹ നിശ്ചയം കഴിഞ്ഞ് സ്വദേശമായ തലയോലപറമ്പിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍.