Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി; രഹ്ന ഫാത്തിമ അറസ്‌റ്റില്‍ - വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി; രഹ്ന ഫാത്തിമ അറസ്‌റ്റില്‍ - വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി; രഹ്ന ഫാത്തിമ അറസ്‌റ്റില്‍ - വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്
കൊച്ചി , ചൊവ്വ, 27 നവം‌ബര്‍ 2018 (14:07 IST)
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസില്‍ ആക്‍ടിവിസ്‌റ്റും നടിയുമായ രഹ്ന ഫാത്തിമ അറസ്റ്റിൽ. ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി.

പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ എത്തിയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. രഹ്നയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ശബരിമല വിഷയത്തില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി നേതാവ് ആർ രാധാകൃഷ്ണ മേനോന്‍ കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. കനത്ത സുരക്ഷയൊരുക്കിയെങ്കിലും പ്രറ്റിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.  

കൊച്ചി ബിഎസ്എന്‍എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനിയറാണ് രഹ്ന ഫാത്തിമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിവി ഒരു തീഗോളമായി പൊട്ടിത്തെറിച്ചു, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പടെയുണ്ടായിരുന്ന മുറി കത്തിച്ചാമ്പലായി