തൃ‌പ്തി ദേശായി ശബരിമലയിലേക്ക്; ബിന്ദു അമ്മിണിയും സംഘത്തിൽ; യാത്ര കോട്ടയം വഴി

പുലർച്ചെ 5.30ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തിയെ കാത്ത് ബിന്ദു വിമാനത്താവളത്തിലുണ്ടായിരുന്നു.

തുമ്പി ഏബ്രഹാം
ചൊവ്വ, 26 നവം‌ബര്‍ 2019 (08:18 IST)
ശബരിമലയിലേക്ക് പോകാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃ‌പ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സംഘം കോട്ടയം റൂട്ടിൽ യാത്ര തിരിച്ചു. ശബരിമലയിലേക്ക് പോകുമെന്ന് തൃ‌പ്തി പറഞ്ഞു. കഴിഞ്ഞ തവണ ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ഭൂമാതാ ബ്രിഗേഡിലെ 5 പേരാണ് സംഘത്തിലുള്ളത്. 
 
പുലർച്ചെ 5.30ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തിയെ കാത്ത് ബിന്ദു വിമാനത്താവളത്തിലുണ്ടായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു. എന്നാൽ എസ്‌പി ഓഫീസുമായി ബന്ധപ്പെടാനാണ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചത്. പിന്നീട് കോട്ടയം റൂട്ടിൽ ഇവർ യാത്ര തിരിച്ചു എന്നാണ് വിവരം. 
 
യുവതീപ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും മല കയറാനെത്തുമെന്നും നേരത്തെ തൃപ്തി ദേശായി പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം മൂലം നടനും ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമാന്‍ അന്തരിച്ചു

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

അടുത്ത ലേഖനം
Show comments