സിനിമയില്‍ അവസരം വാഗ്ദാനം ചെയ്‌ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവനടന്‍ അറസ്‌റ്റില്‍
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്‌ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവനടന്‍ അറസ്‌റ്റില്‍
സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്‌തു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ അറസ്‌റ്റില്‍. ലൈംഗിക ചൂഷണത്തിനിരയായ പതിനേഴുകാരിയുടെ പരാതിയില്‍ ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖ് (19) ആണ് അറസ്റ്റിലായത്.
ഏതാനം ഷോര്‍ട്ട് ഫിലിമുകളിലും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് വിശാഖ്. തൃശൂരിൽ നിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്.
സിനിമയില്‍ മികച്ച അവസരങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് ചെറുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ തൃശൂരിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഓഡീഷന്‍ ഉണ്ടെന്നു പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ തൃശൂരില്‍ എത്തിച്ചത്.
പീഡനം നടന്നതിന് പിന്നാലെ പെണ്‍കുട്ടി മാതാപിതാക്കളുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്‌റ്റര്‍ ചെയ്‌ത അന്വേഷണം ആരംഭിച്ച പൊലീസ് വിശാഖിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.