Webdunia - Bharat's app for daily news and videos

Install App

ആ മണിക്കൂറുകള്‍ക്ക് ശേഷം നാദിര്‍ഷ ഒളിവില്‍ പോയി; സഹായമൊരുക്കിയത് ദിലീപിന്റെ സുഹൃത്ത്

ആ മണിക്കൂറുകള്‍ക്ക് ശേഷം നാദിര്‍ഷ ഒളിവില്‍ പോയി; സഹായമൊരുക്കിയത് ദിലീപിന്റെ സുഹൃത്ത്

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (15:22 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സൃഹൃത്തും സംവിധായകനുമായ നാദിര്‍ഷ കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയതായി അന്വേഷണ സംഘം.

കേസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിനു ശേഷം നാദിര്‍ഷ ഒളിവില്‍ കഴിഞ്ഞുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചോദ്യം ചെയ്യലിന് വിധേയമായ നാദിര്‍ഷ ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയുടെ പുനലൂരിലെ ഒരു എസ്‌റ്റേറ്റില്‍ ഒളിവില്‍ കഴിഞ്ഞുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ സമയം തെളിവുകള്‍ നശിപ്പിക്കാന്‍ നാദിര്‍ഷ നീക്കം നടത്തിയോ എന്നാണ് അന്വേഷണം നടക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസ് അന്വേഷണവുമായി ഇതുവരെ എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ടെന്നും മുമ്പ് പലതവണ ചോദ്യം ചെയ്തതാണെന്നും നാദിര്‍ഷ ജാമ്യഹര്‍ജിയില്‍ പറയുന്നു. അതേസമയം, നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം നാദിര്‍ഷ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും ചോദ്യം ചെയ്തത്. 13 മണിക്കൂറോളം നീണ്ട അന്നത്തെ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അദ്ദേഹം ഒളിവില്‍ പോയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments