Webdunia - Bharat's app for daily news and videos

Install App

ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ തെളിവുകളുമായി ഉ​ണ്ണി മു​കു​ന്ദ​ൻ - കേസില്‍ കഴമ്പുണ്ടെന്ന് പൊലീസ്

ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ തെളിവുകളുമായി ഉ​ണ്ണി മു​കു​ന്ദ​ൻ - കേസില്‍ കഴമ്പുണ്ടെന്ന് പൊലീസ്

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (13:52 IST)
യു​വ​തി​യും സു​ഹൃ​ത്തും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയിലെ തെളിവുകള്‍ പൊലീസിന് കൈമാറുമെന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. കൈവശമുള്ള മു​ഴു​വ​ൻ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കാ​മെ​ന്നു അദ്ദേഹം ചേ​രാ​നെ​ല്ലൂ​ർ പൊലീസിനെ അറിയിച്ചു.

യുവതിയും സുഹൃത്തും ഫോണിലൂടെയാണ് ഉ​ണ്ണി മു​കു​ന്ദ​നെ ഭീഷണിപ്പെടുത്തിയത്. ഇതിനാല്‍ ഫോണ്‍ രേഖകള്‍ അദ്ദേഹം പൊലീസിന് കൈമാറും. അതേസമയം, താരത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതിയേയും സുഹൃത്തിനെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ചേ​രാ​നെ​ല്ലൂ​ർ എ​സ്ഐ സു​നു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഉണ്ണി ഒ​റ്റ​പ്പാ​ലം പൊ​ലീ​സി​ല്‍ പരാതി നൽകിയിരുന്നുവെങ്കിലും സംഭവം നടന്നത് ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ ഒറ്റപ്പാലം പൊലീസ് കേസ് കൈമാറുകയായിരുന്നു.

കു​ന്നും​പു​റ​ത്തെ ഫ്ലാറ്റിൽ വാ​ക​യ്ക്കു താ​മ​സി​ക്കുമ്പോള്‍ സി​നി​മാ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്ത്രീ​യും സു​ഹൃ​ത്തും കഥപറയാൻ എന്ന പേ​രി​ൽ ത​ന്നെ സ​മീ​പിച്ചുവെന്നും എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ആ സിനിമ നിരസിച്ചെന്നും അതിനുള്ള പകയാണ് യുവതിക്ക് തന്നോടുള്ളതെന്നും പരാതിയില്‍ ഉണ്ണി പറയുന്നു.

പിന്നീടും യുവതി തന്നെ ഫോണില്‍ വിളിച്ചെന്നും അവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരാ‍തിയിലുണ്ട്. അതിനു തയ്യാറായില്ലെങ്കില്‍ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ഉണ്ണി വ്യക്തമാക്കുന്നു.

അതിനുശേഷം പെണ്‍കുട്ടിയുടെ അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ തന്നെ വിളിച്ചെന്നും ആ യുവതിയെ വിവാഹം ചെയ്യണമെന്നും അതിനു തയ്യാറല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും അയാള്‍ ഭീഷണിമുഴക്കിയെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments