Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടി, മഞ്ജു വാര്യർ പ്രധാനസാക്ഷി; ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

ദിലീപിനെതിരെ മഞ്ജു പ്രധാന സാക്ഷി

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (10:04 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെതിരെ മഞ്ജു വാര്യർ പ്രധാനസാക്ഷിയാകും. പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടിയെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. സിനിമയിൽ നിന്നുമാത്രമായി 50 സാക്ഷികളാണ് കേസിലുള്ളത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
 
കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെ എട്ടാം പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ നിയമ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ഈ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. 
 
അന്തിമ കുറ്റപത്രത്തിൽ ദിലീപടക്കം 12 പേരാണു പ്രതികൾ. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം സമർപ്പിച്ചാൽ കേസ് നിലനിൽക്കില്ല എന്ന നിയമോപദേശം ലഭിച്ചതോടെയാണ് ഇത് ഉപേക്ഷിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)

Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Zumba Dance: ജിമ്മിലെ വര്‍ക്കൗട്ടിനെക്കാള്‍ ആസ്വാദ്യകരം, ലഭിക്കും മെന്റല്‍ ഹാപ്പിനെസ്; 'സൂംബ' താളത്തിനു ചുവടുവയ്ക്കാം

അടുത്ത ലേഖനം
Show comments