നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍, രഹസ്യവിചാരണ വേണമെന്ന് നടി

വനിത ജഡ്ജി വേണം, പ്രത്യേക കോടതിയും; അവശ്യങ്ങളുമായി നടി

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (11:41 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. വിചാരണ നടപടികളില്‍ പങ്കെടുക്കുന്നതിനു വേണ്ടി നടന്‍ ദിലീപും മുഖ്യപ്രതിയും പള്‍സര്‍ സുനിയുമെത്തി. 
 
കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കോടതിയിലെത്തിയത്. അതേസമയം നടിയുടെ അഭിഭാഷകന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 
 
കേസില്‍ രഹസ്യ വിചാരണ വേണമെന്നാണ് നടിയുടെ ആവശ്യം. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണം, കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക, വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയവയാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.
 
ഇന്ന് കോടതി കേസിലെ വിചാരണ തീയതി നിശ്ചയിക്കാനാണ് സാധ്യത. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. 2017 ഫെബ്രുവരി 17നാണു തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുമ്പോൾ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

നിങ്ങളുടെ ജോലിയും എഐ ഏറ്റെടുക്കും? മുന്നറിയിപ്പുമായി ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

എഐ വികസിപ്പിക്കാതെ തരമില്ല, ഓറക്കിളിലും കൂട്ട പിരിച്ചുവിടൽ, 30,000 പേർക്ക് ജോലി നഷ്ടമാകും

ബഹുമാനം വാങ്ങാന്‍ കഴിയില്ല: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പാക്കിസ്ഥാനില്‍ പ്രതിഷേധത്തിന് കാരണം

അടുത്ത ലേഖനം
Show comments