നടിയെ ആക്രമിച്ച കേസ്; ദിലീപും പള്‍സര്‍ സുനിയും ഇന്ന് കോടതിയില്‍ ഹാജരാകും
വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും
Publish Date: Wed, 14 Mar 2018 (08:34 IST)
Updated Date: Wed, 14 Mar 2018 (08:42 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. കേസിലെ മുഖ്യപ്രതികളായ സുനിൽകുമാർ, നടൻ ദിലീപ് എന്നിവരടക്കം മുഴുവൻ പ്രതികളോടും ഇന്നു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ വിചാരണ തീയതി ഇന്നു നിശ്ചയിച്ചേക്കും. റിമാൻഡിൽ കഴിയുന്ന പൾസർ സുനിയടക്കമുള്ള പ്രതികൾക്കു പ്രൊഡക്‌ഷൻ വാറന്റും ജാമ്യത്തിൽ കഴിയുന്ന ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കു സമൻസും കോടതി പുറപ്പെടുവിച്ചിരുന്നു.
2017 ഫെബ്രുവരി 17നാണു തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുമ്പോൾ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്.