പ്രശസ്ത തെന്നിന്ത്യൻ നടിയായ അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ക്ഷേത്രദർശനത്തിനെത്തിയത്. എന്നാൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമുള്ളതെന്ന് ചൂണ്ടികാണിച്ച് താരത്തിന് ദർശനം നിഷേധിക്കുകയായിരുന്നു.
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ പാർവതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമീപിച്ചത്. ദർശനം നിഷേധിച്ചതിനെ തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങിയാണ് അമലപോൾ പറഞ്ഞു. അതേസമയം നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഇതര മതസ്ഥർ ക്ഷേത്രത്തിൽ വരുന്നില്ലെന്ന് പറയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വന്നാൽ വിവാദമാകും. അതിനാലാണ് ഇറ്റപെട്ടതെന്ന് ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.