നടി ആക്രമിക്കപ്പെട്ട കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ചതില്‍ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. ഈ വിഷയത്തില്‍ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കത്തില്‍ പറയുന്നു.
മെമ്മറി കാര്‍ഡ് പുറത്തു പോയാല്‍ അതുതന്റെ ജീവിതത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണെന്നും അതുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നും അതിജീവിത രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കോടതിയാണ് ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടിയിരുന്നതെന്നും അതുണ്ടാവാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്ന് അതിജീവിത പറഞ്ഞു.