നടി ഉപദ്രവിക്കപ്പെട്ട സംഭവം: എല്ലാത്തിനും കാരണം ഇടത് എംഎല്‍എമാരെന്ന് അലന്‍സിയറുടെ തുറന്നുപറച്ചില്‍
നടി ഉപദ്രവിക്കപ്പെട്ട സംഭവം: എല്ലാത്തിനും കാരണം ഇടത് എംഎല്‍എമാരെന്ന് അലന്‍സിയറുടെ തുറന്നുപറച്ചില്‍
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിറ്റേന്ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനം വിവാദമാകാന്‍ കാരണം ഇടതുപക്ഷ എംഎല്‍എമാരാണെന്ന് നടന്‍ അലന്‍സിയര്‍.
വാര്‍ത്താ സമ്മേളനത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാത്രം പങ്കെടുത്താല്‍ മതിയെന്നായിരുന്നു തലേദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സ്വീകരിച്ച തീരുമാനം. എന്നാല്‍, ആ തീരുമാനത്തിന് വിരുദ്ധമായി ഇടത് എംഎല്‍എമാര്‍ പത്രസമ്മേളനത്തില്‍ എത്തിയെന്നും ഒരു വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞു.
നടി അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് സിനിമാ പ്രവര്‍ത്തകര്‍ എറണാകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ഇരയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് അമ്മ ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് പത്രസമ്മേളനവും നടന്നത്. ഈ പത്രസമ്മേളനത്തില്‍ എംഎല്‍എമാര്‍ അമിതാവേശം കാണിക്കുകയായിരുന്നു. ഇതോടെയാണ് അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനം വിവാദമാകാന്‍ കാരണമായതെന്നും അലന്‍സിയര്‍ വ്യക്തമാക്കി.
അന്വേഷണത്തില്‍ നടി തൃപ്തി പ്രകടിപ്പിച്ചതിനാല്‍ ഔപചാരികമായ പ്രമേയത്തിന്റെ ആവശ്യം ആരും ഉന്നയിച്ചില്ലെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു എന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രോക്ഷം പ്രകടിപ്പിച്ച എംഎല്‍എമാരായ ഗണേഷ്‍, മുകേഷ് എന്നിവരുടെ പേര് പറയാതെയായിരുന്നു അലന്‍സിയറുടെ വെളിപ്പെടുത്തല്‍.