Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്പുണ്ണിയുടെ നിലപാട് ദിലീപിനെ രക്ഷിക്കുമോ; നാദിര്‍ഷ മാപ്പുസാക്ഷിയാകുമോ ?

അപ്പുണ്ണിയുടെ നിലപാട് ദിലീപിനെ രക്ഷിക്കുമോ; നാദിര്‍ഷ മാപ്പുസാക്ഷിയാകുമോ ?

അപ്പുണ്ണിയുടെ നിലപാട് ദിലീപിനെ രക്ഷിക്കുമോ; നാദിര്‍ഷ മാപ്പുസാക്ഷിയാകുമോ ?
കൊച്ചി , ബുധന്‍, 19 ജൂലൈ 2017 (14:28 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ തന്നെയും നാദിർഷയെയും മാപ്പുസാക്ഷികളാക്കാൻ ശ്രമമുണ്ടെന്ന് നടൻ ദിലീപിന്റെ മാനേജർ സുനിൽരാജ് (അപ്പുണ്ണി). കേസിൽ ദിലീപിനെ ബന്ധിപ്പിക്കാൻ തെളിവുകളില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ അപ്പുണ്ണി വ്യക്തമാക്കുന്നു.

അതേസമയം, ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കി.  നിര്‍ണ്ണായക തെളിവ് അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. നിലവിലെ തെളിവുകള്‍ നടന്‍ ദിലീപിന്റെ ജാമ്യം തടയാന്‍ കാരണമാകും. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തെളിവുകള്‍ ലഭിച്ചതുകൊണ്ടാണല്ലോ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണം തീരുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസ്പി മാധ്യമത്തോട് പറഞ്ഞു.

അതേസമയം ദിലീപിന്റെ ജ്യാമാപേക്ഷ  വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുകയാണ്.

കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ കെ രാംകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അങ്കമാലിയില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും മുദ്രവച്ച കേസ് ഡയറിയിലും ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പൊലീസിന് നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരുമല്ലാതിരുന്നിട്ടും അവർ കാണിച്ച സ്നേഹവും കരുതലും ഇപ്പോഴുമുണ്ട് മനസ്സിൽ: സനിത മനോഹര്‍