അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചത് എന്തിന് ?; സംശയങ്ങള്‍ക്ക് വഴിമരുന്നിട്ട് മണിക്കൂറുകള്‍ - രഹസ്യങ്ങള്‍ പുറത്തുവിടാതെ പൊലീസ്
അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചത് എന്തിന് ?; സംശയങ്ങള്‍ക്ക് വഴിമരുന്നിട്ട് മണിക്കൂറുകള്‍
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജര്‍ എഎസ് സുനിൽരാജിനെ (അപ്പുണ്ണി) ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് രാവിലെയാണ് ആലുവാ പൊലീസ് ക്ലബ്ബില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ അപ്പുണ്ണി ഹാജരായത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു വരെ നീണ്ടു.
പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് ഇപ്പോൾ കഴിഞ്ഞതെന്നും മൊഴി അവലോകനം ചെയ്തശേഷം അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കമെന്നുമാണ് ലഭിക്കുന്ന സൂചന. അതേസമയം, എന്തെല്ലാം കാര്യങ്ങളാണ് അപ്പുണ്ണിയിൽനിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.
അപ്പുണ്ണിക്കൊപ്പം കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് വേണ്ടി കത്തെഴുതാൻ സഹായിച്ച വിപിൻ ലാലിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായത്.