നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ ഇന്ന് വിധി
നടിയെ ആക്രമിച്ച കേസ്; നിർണായക വിധി ഇന്ന്
Publish Date: Tue, 09 Jan 2018 (10:51 IST)
Updated Date: Tue, 09 Jan 2018 (10:52 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നു വിധി പറയും. കുറ്റപത്രം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് പൊലീസാണെന്നാണ് ദിലീപ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
കുറ്റപത്രം ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണു ദിലീപിന്റെ ഹർജി.
എന്നാൽ ദിലീപാണു കുറ്റപത്രം ചോർത്തിയതെന്ന വാദമാണു പൊലീസ് കോടതിയിൽ ഉന്നയിച്ചത്. ദിലീപ് ഹരിശ്ചന്ദ്രൻ അല്ലെന്നും ഫോൺ രേഖകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു.
കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിയായിരുന്നു പുറത്തുവന്നത്.