നടിക്കൊപ്പം മാർട്ടിനെ ഭീഷണിപ്പെടുത്തിയവരിൽ നടൻ ലാലും!

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്

Webdunia
ചൊവ്വ, 16 ജനുവരി 2018 (12:19 IST)
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ഒരു നിർമാതാവും ഉപദ്രവിക്കപ്പെട്ട നടിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നും രണ്ടാം പ്രതി മാർട്ടിൻ കോടതിയെ അറിയിച്ചു.
 
അതേസമയം, ആക്രമിക്കപ്പെട്ട നടിക്കൊപ്പം നടനും സംവിധായകനും നിർമാതാവുമായ ലാൽ ആണ് മാർട്ടിനെ ഭീഷണിപ്പെടുത്തുന്നതെന്ന് മാർട്ടിന്റെ പിതാവ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, റിമാൻഡിൽ കഴിയുന്ന മാർട്ടിനെ എങ്ങനെയാണ് ഇവർ ഭീഷണിപ്പെടുത്തുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ല. 
 
നടിയെയും സുനിയെയും തനിക്കു പേടി ആണെന്നും കോടതിയിൽ മാർട്ടിൻ മൊഴി കൊടുത്തു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മാർട്ടിൻ ഇക്കാര്യം പറഞ്ഞത്. നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിച്ച വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു മാർട്ടിൻ.
 
ഒന്നാം പ്രതിയായ പൾസരു സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്‌തത്. ഒന്നാം പ്രതിയുടെ വാക്കുകൾ അതേപോലെ വിഴുങ്ങിയ പോലീസ് രണ്ടാം പ്രതിയുടെ ഈ മൊഴികളിൽ എന്ത് ചെയ്യും എന്ന് അറിയാൻ കാത്തിരിക്കുകയാണ് കേരളം.
 
അതേസമയം, കേസിലെ രേഖകളുടെയും വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെയും പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപേക്ഷ നാളെ പരിഗണിക്കും. പൊലീസിന്റെ ഭാഗവും നാളെ കേൾക്കും. അനുബന്ധ കുറ്റപത്രം ചോർന്നതു സംബന്ധിച്ച് ദിലീപ് നൽകിയ പരാതിയിൽ കോടതിവിധിയും നാളെയുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments