Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോന്നായി പുറത്തുവരുന്നു, ദിലീപിനെ കുടുക്കാൻ ഇത്ര നാണംകെട്ട കളി കളിച്ചത് ആരുടെ ബുദ്ധി ആണ്?

ദിലീപിനെ പ്രതിയാക്കാൻ കാണിച്ച ശുഷ്‌കാന്തി എല്ലാവരും ഇക്കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ?...

ഓരോന്നായി പുറത്തുവരുന്നു, ദിലീപിനെ കുടുക്കാൻ ഇത്ര നാണംകെട്ട കളി കളിച്ചത് ആരുടെ ബുദ്ധി ആണ്?
, ബുധന്‍, 17 ജനുവരി 2018 (12:36 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ മംഗളം ചാനൽ പുറത്തുവിട്ടി‌രിയ്ക്കുന്ന ഫോൺ കോളിന്റെ രേഖകളും റിപ്പോർട്ടും പൊലീസിനു തലവേദനയാകുമോ എന്ന് കാത്തിരുന്ന് കാണാം. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഓൺലൈൻ.
 
ദിലീപ് ഓൺലൈന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കേരളത്തെ ഞെട്ടിക്കുന്ന ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. വേട്ടക്കാരൻ എന്ന് കരുതപെട്ട ആൾ ഇരയും ഇര വേട്ടക്കാരനും ആകുന്ന അപൂർവ സംഭവം. ഞങ്ങൾ കഴിഞ്ഞ എട്ടു മാസത്തോളം ആയി തുടർച്ചയായി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സത്യമാണെന്നു തെളിയിക്കപ്പെടുന്നു. ദിലീപിനെ കുടുക്കാൻ ഇത്ര നാണംകെട്ട കളി കളിച്ചത് ആരുടെ ബുദ്ധി ആണ് എന്ന് മാത്രമേ ഇനി അറിയാൻ ഉള്ളു.
 
PC ജോർജ് ഉൾപ്പടെ ഉള്ള ചുരുക്കം ചിലർ പണ്ട് മുതലേ പറഞ്ഞ കാര്യങ്ങൾ ആണ് ഇത്. പക്ഷെ ഇത് അന്ന് ചർച്ച ചെയ്യാൻ ഒരു മാധ്യമവും തയ്യാറായില്ല എന്നാൽ ഇനിയുള്ള കാലം എല്ലാ മാധ്യമങ്ങളും ഇതേ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ നിര്ബന്ധിതർ ആകുമെന്നുറപ്പ്. കുറച്ചു നാൾ മുൻപ് റിപ്പോർട്ടർ ചാനലിൽ അഡ്വക്കേറ്റ് സുബാഷ് ബാബു പറഞ്ഞതാണ് പീഡനം നടന്നു എന്ന് പറയുന്ന സമയത് മാർട്ടിന്റെ നമ്പറിലേക്ക് സുനിയുടെ 15 മിനിറ്റ് ദൈർഖ്യമുള്ള ഒരു കാൾ വന്നു എന്നും ഇത് നടിയുടെ മൊഴിയിൽ ഇല്ല എന്നും. എന്നാൽ ഇതേപ്പറ്റി കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ ആ ചർച്ച അവസാനിപ്പിക്കുക ആണ് അന്ന് നികേഷ് കുമാർ ചെയ്തത്. ഇപ്പോൾ പുറത്തു വന്ന സുനിയുടെ കാൾ ലിസ്റ്റും മാർട്ടിന്റെ മൊഴിയും മാസങ്ങൾക്ക് മുന്നേ പറഞ്ഞ ഇക്കാര്യം ശരിയാണെന്നു സമ്മതിക്കുന്നു. അതേപോലെ മെഡിക്കൽ റിപ്പോർട്ട് എവിടെ എന്ന് PC ജോർജ് ആവർത്തിച്ചു ആവശ്യപ്പെടുന്നതും നമ്മൾ കണ്ടു.
 
അതേപോലെ മറ്റൊരു പ്രതിയായ വിപിൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു മാസങ്ങൾക്കു മുന്നേ പറഞ്ഞിരുന്നു ദിലീപിന് താൻ എഴുതിയ കത്ത് സുനി ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്നു. അതും മാധ്യമങ്ങൾ അന്ന് അത്ര പ്രാധാന്യം കൊടുത്തില്ല. ദിലീപിനെ പ്രതിയാക്കാൻ കാണിച്ച ശുഷ്‌കാന്തി എല്ലാവരും കേസ് സത്യസന്ധമായി തെളിയിക്കാൻ കാണിച്ചിരുന്നെങ്കിൽ ഇന്ന് തലയിൽ കൂടി മുണ്ടു ഇടേണ്ട ഈ അവസ്ഥ വരില്ലായിരുന്നു. ഈ സംഭവങ്ങൾക്ക് തൊട്ടു മുന്നേ നടി പ്രവർത്തിച്ച സിനിമയുടെ അണിയറക്കാരിലേക്കും ഇത് വരെ അന്വേഷണം പോയില്ല എന്നതും പരസ്യമായ രഹസ്യം ആണ്. മറ്റൊരു പ്രതിയായ ചാർളി ഏഷ്യാനെറ്റിന്റെ ക്യാമറയുടെ മുന്നിൽ നിന്ന് തനിക്ക് ഇതേക്കുറിച്ചു ഒന്നും അറിയില്ല എന്ന് പറയുന്നത് നമ്മൾ കണ്ടു പക്ഷെ പിന്നീട് പോലീസ് ഇയാളെ മാപ്പുസാക്ഷി ആക്കാൻ ശ്രമിച്ചു.
 
ഒരുപാട് കാര്യങ്ങൾ ഇങ്ങനെ മൂടി വെച്ച് കൊണ്ട് ഒരു നിരപരാധിയെ ജയിലിൽ ഇടാൻ ആരൊക്കെയോ ശ്രമിച്ചു. അത് എത്ര വലിയ കൊമ്പൻ ആയാലും അതിനുള്ള ശിക്ഷ ബഹുമാനപ്പെട്ട കോടതിയിൽ നിന്ന് അവർക്ക് ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു - വടി വെട്ടാൻ പോയതേ ഉള്ളു, അടി തുടങ്ങിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ്: ജനപ്രിയന്റെ പോരാട്ടം ഫലം കാണുന്നു ? കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് അങ്കമാലി കോടതി