Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി സുജാ കാർത്തിക പീഡന ദൃശ്യങ്ങൾ കണ്ടു? - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കാവ്യയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരി, ദൃശ്യങ്ങൾ കണ്ടു: സുജാ കാർത്തികയ്ക്കെതിരെ പല്ലിശ്ശേരി

നടി സുജാ കാർത്തിക പീഡന ദൃശ്യങ്ങൾ കണ്ടു? - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
, തിങ്കള്‍, 12 ഫെബ്രുവരി 2018 (11:18 IST)
നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്തിയാണ് മംഗളം സിനിമയിലെ എഡിറ്റർ പല്ലിശ്ശേരി. പല്ലിശ്ശേരിയുടെ അഭ്രലോകത്തെ 471ആം പതിപ്പിലാണ് കേസിലെ നിർണായക വെളിപ്പെടുത്തലുമായി പല്ലിശ്ശേരി എത്തിയിരിക്കുന്നത്. 
 
നടി സുജാ കാർത്തികയെ ചോദ്യം ചെയ്യുമോ? താരം പീഡനദൃശ്യം കണ്ടു? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോപണമാണ് പല്ലിശ്ശേരി താരത്തിനെതിരെ നടത്തുന്നത്. സുജ കാർത്തികയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും തെളിവൊന്നും ഇല്ലെന്ന് പല്ലിശ്ശേരി തന്നെ പറയുന്നു.
 
പല്ലിശ്ശേരി എഴുതുന്നത് ഇങ്ങനെ:
 
സുജാ കാർത്തികയുടെ കൂട്ടുകാരിയിൽ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോർന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാൾ സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ഒരു വർഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാൽ അതു ശരിയല്ല കാണേണ്ടവരെല്ലാം ദ്യശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടി സുജാ കാർത്തികയുടെ പേര്. പിന്നീടെന്തു സംഭവിച്ചു ? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്-പല്ലിശ്ശേരി എഴുതുന്നു.
 
സുജാ കാർത്തിക മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സർക്കിൾ മുഴുവനും. വേണ്ട രീതിയിൽ അന്ന് ചോദ്യം ചെയ്തിരുന്നെങ്കിൽ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥർക്കു സുജാ കാർത്തികയിൽ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുൻപ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാൻ എഴുതിയിരുന്നില്ല. എന്നാൽ വിശ്വസിക്കാൻ തക്ക തെളിവുകളാണ് ഇക്കാര്യത്തിൽ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകൾ തള്ളികളയാൻ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ് - ഇങ്ങനെയാണ് സുജാ കാർത്തികയ്ക്ക് എതിരായ വാർത്ത പല്ലിശ്ശേരി നൽകുന്നത്. 
 
കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാമ് സുജ. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും സുജയാണ്. എന്നാൽ ഇതൊക്കെ വ്യാജ പ്രചരണമാണെന്നും ദിലീപിനെ കുടുക്കാനുള്ള കഥ മെനയുകയാണ് ഇത്തരം വാർത്ത എഴുതുന്നവർ ചെയ്യുന്നതെന്ന് ദിലീപ് അനുകൂലികളും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം; മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം