Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കേസില്‍ എന്നെ കുടുക്കി, അന്വേഷണം പക്ഷപാതപരം’; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

actress attack
കൊച്ചി , ബുധന്‍, 13 ജൂണ്‍ 2018 (13:57 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണ്. തന്നെ കേസിൽ കുടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച ക്വട്ടേഷൻ സംഘാംഗം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടിയെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ തനിക്കെതിരെ തെളിവുകളില്ലായിരുന്നിട്ടും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസിൽ പ്രതിയാക്കിയെന്നും ദിലീപ് ഹർജിയിൽ പറയുന്നു

കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. 2018 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കു കാറില്‍ വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകായും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തത്.

ഈ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ എട്ടാം പ്രതിയാണ് താരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി യമുനാ നദിയിൽ ഉപേക്ഷിക്കുന്നതിനിടെ മലായാളി ഉൾപ്പടെ മൂവർസംഘം പിടിയിൽ