Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന് വൻ തിരിച്ചടി, വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ദിലീപിന് വൻ തിരിച്ചടി, വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
, ചൊവ്വ, 19 ഏപ്രില്‍ 2022 (14:04 IST)
വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസ് സി.ബി.ഐ.ക്ക് വിടാനും ഹൈക്കോടതി തയ്യാറായിട്ടില്ല.
 
വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അതേസമയം, കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസ് സി‌ബിഐ‌യ്ക്ക് വിടാനുള്ള സാധ്യത മുന്നിൽ കണ്ട് അന്വേഷണസംഘം കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിക്ക് മുൻപിൽ സമർപ്പിച്ചിരുന്നു.
 
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലീസ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റർ ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്ക‌യെന്ന് ദീപിക മുഖപത്രം