Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ താരങ്ങളെ കുടുക്കാനുറച്ച് ദിലീപ്; പൃഥിരാജിന്റെ മൊഴിയെടുക്കും - ലക്ഷ്യം മോഹന്‍‌ലാല്‍!

സൂപ്പര്‍ താരങ്ങളെ കുടുക്കാനുറച്ച് ദിലീപ്; പൃഥിരാജിന്റെ മൊഴിയെടുക്കും - ലക്ഷ്യം മോഹന്‍‌ലാല്‍!

സൂപ്പര്‍ താരങ്ങളെ കുടുക്കാനുറച്ച് ദിലീപ്; പൃഥിരാജിന്റെ മൊഴിയെടുക്കും - ലക്ഷ്യം മോഹന്‍‌ലാല്‍!
കൊച്ചി , ചൊവ്വ, 1 ഓഗസ്റ്റ് 2017 (15:41 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ നടന്‍ പൃഥിരാജില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, ആന്റണി പെരുബാവൂര്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്‌റ്റിലായ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലാണ് പൃഥിയടക്കമുള്ളവരുമായി ബന്ധപ്പെട്ട വിവരമുള്ളത്. പള്‍സര്‍ സുനി ജയിലില്‍ വെച്ച് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തതായി ആരോപിക്കപ്പെട്ട താരങ്ങളെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആരാഞ്ഞിരുന്നു.

സുനി സഹതടവുകാരന്‍ വിഷ്‌ണുവിന്റെ പെരില്‍ നാദിര്‍ഷയേയും അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണത്തില്‍ പ്രമുഖ താരങ്ങളുടെ പേര് പരാമര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പൃഥിരാജ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളാണ് കോളി പരാമര്‍ശിച്ചതെന്നാണ് സൂചന. എന്നാല്‍, ഈ കോള്‍ ദിലീപ് തന്നെ കെട്ടിച്ചമച്ചതാണെന്നും സുനി ബ്ലാക് മെയില്‍ ചെയ്‌തുവെന്ന ആരോപണം വ്യാജമാണെന്നും പൊലീസ് പറയുന്നു.

പൃഥിയടക്കമുള്ളവര്‍ക്കെതിരെ ദിലീപ് സംസാരിച്ചത് കേസ് വഴി തിരിച്ചുവിടുന്നതിനാണെന്നാണ് പൊലീസ് നിഗമനം. ദിലീപിന്റെ പരാതികള്‍ അന്വേഷിക്കുന്നില്ലെന്ന ആരോപണം ഉണ്ടാകാതിരിക്കാന്‍ ഇവരുമായി പൊലീസ് ഫോണില്‍ സംസാരിക്കാനും സാധ്യതയുണ്ട്. ദിലീപ് ആന്റണി പെരുമ്പാവൂരിന്റെ പേര് പരാമര്‍ശിച്ചത് മോഹന്‍‌ലാലിനെ ലക്ഷ്യം വെച്ചാണെന്നും റിപ്പോര്‍ട്ടുണ്ട്.

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ദിലീപിന്റെ പരാതിയില്‍ പൊലീസിന് തെളിവുകള്‍ ഒന്നും ലഭ്യമായിട്ടില്ല. താരത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തിയില്ലെന്ന ആരോപണം ഉണ്ടാകാതിരിക്കാനാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തത്.  

ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് ദിലീപ് പറഞ്ഞത്. എന്നാല്‍, അങ്ങനെ നടന്നതായി തെളിയിക്കുന്ന ഒരു തെളിവും രണ്ടുമണിക്കൂര്‍  ചോദ്യം ചെയ്‌തിട്ടും ശ്രീകുമാറില്‍ നിന്ന് പൊലീസിന് ലഭിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“താരങ്ങള്‍ അതിനു മുതിര്‍ന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെന്ന് ജനം വിശ്വസിക്കും”; മുന്നറിയിപ്പുമായി വിനയന്‍