Webdunia - Bharat's app for daily news and videos

Install App

സുനിയാണ് എല്ലാം പ്ലാന്‍ ചെയ്തത്, ഒരു ‘വർക്ക്’ ഉണ്ടെന്നു പറഞ്ഞാണ് തന്നെ കൂടെക്കൂട്ടിയത്: മണികണ്ഠൻ

താൻ നടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് പിടിയിലായ മണികണ്ഠന്‍

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (10:58 IST)
കൊച്ചിയില്‍ നിന്നും മലയാളിയായ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പൾസൻ സുനിതന്നെയാണെന്ന പൊലീസിന്റെ നിഗമനം ശരിവച്ച് പിടിയിലായ കൂട്ടുപ്രതി മണികണ്ഠൻ. എല്ലാ കാര്യങ്ങളും സുനി ഒറ്റയ്ക്കാണ് പ്ലാന്‍ ചെയ്തത്. ഒരു ‘വര്‍ക്ക്’ ഉണ്ടെന്നു പറഞ്ഞാണ് തന്നെ കൂടെകൂട്ടിയത്. ആരെയെങ്കിലും തല്ലാനോ മറ്റോ ഉള്ള ക്വട്ടേഷനായിരിക്കും ഇതെന്നാണ് താന്‍ കരുതിയതെന്നും മണികണ്ഠൻ പറഞ്ഞു.  
 
ആരെല്ലാമാണ് സുനിയുടെ പിന്നിലുള്ളതെന്ന് തനിക്കറിയില്ല. നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന കാര്യം  വാഹനത്തിൽ കയറിയശേഷം മാത്രമാണ് താന്‍ അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ല. സംഭവം നടന്നതിനുശേഷം കാശുമായി ബന്ധപ്പെട്ട് താനും സുനിയും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായതായും മണികണ്ഠൻ പൊലീസിനു മൊഴി നൽകി.     
 
കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തിൽ നിന്നാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ പൊലീസ് പിടികൂടിയത്. ഇയാള്‍ നല്‍കിയ മൊഴി പൂർണമായും പൊലീസ് വിശ്വസിക്കുന്നില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് ഇപ്പോളും തുടരുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിൽ മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments