Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുരുക്ക് കാവ്യയിലേക്കും ! ചോദ്യം ചെയ്യലില്‍ വിയര്‍ക്കും

കുരുക്ക് കാവ്യയിലേക്കും ! ചോദ്യം ചെയ്യലില്‍ വിയര്‍ക്കും
, വെള്ളി, 8 ഏപ്രില്‍ 2022 (20:35 IST)
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കേസില്‍ കാവ്യാ മാധവന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നോട്ടീസ്. നേരത്തെ കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കാവ്യ സ്ഥലത്തില്ല എന്ന മറുപടിയാണ് നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്.
 
പള്‍സര്‍ സുനിയുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം കണ്ടെത്താനാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ചുകളയാനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
 
ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യ ശ്രമിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. സിനിമാ രംഗത്തുനിന്നുള്ള പ്രമുഖര്‍ നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയിരുന്നു. ഇതില്‍ കാവ്യയുടെ സ്വാധീനം അറിയാനാണ് ചോദ്യം ചെയ്യല്‍.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‌തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്ക് അപേക്ഷ ഇനി മൊബൈൽ ഫോണിലൂടെയും നൽകാം