Webdunia - Bharat's app for daily news and videos

Install App

ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സു​നി ദി​ലീ​പി​ന് കൈ​മാ​റി; വാഗ്ദാനം ചെയ്ത പണം താരം നല്‍കിയില്ലെന്ന് പൊലീസ്

ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സു​നി ദി​ലീ​പി​ന് കൈ​മാ​റി; വാഗ്ദാനം ചെയ്ത പണം താരം നല്‍കിയില്ലെന്ന് പൊലീസ്

Webdunia
വെള്ളി, 14 ജൂലൈ 2017 (20:04 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്തു​കൊ​ണ്ട് പൊ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്.

ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ദിലീപ് പള്‍സര്‍ സുനിയുടെ കൈയില്‍ നിന്ന് വാങ്ങിയിരുന്നു. ഈ ഫോണ്‍ ഇപ്പോള്‍ ദിലീപിന്റെ പക്കലാണുള്ളത്. കൃത്യം ചെയ്‌താല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പണം ദിലീപ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം നൽകാൻ ദിലീപ് തയ്യാറായില്ല. ഇതേ തുടർന്നാണ് പ്രതികൾ ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മു​ഖ വ്യ​ക്തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ അ​വ​ശേ​ഷി​ക്കു​ക​യാ​ണെ​ന്നും ദി​ലീ​പി​ന് ജാ​മ്യം ന​ൽ​കി​യാ​ൽ ഇ​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച​യാ​ണ് ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments