മഞ്ജുവിനെ ചോദ്യം ചെയ്‌തത് ആരുപറഞ്ഞിട്ട്?; ദിലീപിന്റെ ബന്ധങ്ങളും ഫോണ്‍ കോളുകളും പരിശോധിക്കുന്നു
മഞ്ജുവിനെ ചോദ്യം ചെയ്‌തത് ആരുപറഞ്ഞിട്ട്?
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത് ഈ നടിയുടെ ആവശ്യപ്രകാരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
രണ്ടാഴ്‌ച മുമ്പാണ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മഞ്ജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തതും മൊഴി രേഖപ്പെടുത്തിയതും. അതിനിടെ ഉപദ്രവിക്കപ്പെട്ട നടിയുടെ മാധ്യമ അഭിമുഖങ്ങളും പരിശോധിക്കുന്നുണ്ട്. സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ചിലര്‍ ശ്രമം നടത്തിയതായി നടി അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു.
അതിനിടെ ദിലീപിന്റെ ബിസിനസ് പങ്കാളികളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതു സംബന്ധിച്ച് നിരവധി പേരെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും ചില താല്‍പ്പര്യങ്ങളുമുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ഇതേത്തുടര്‍ന്നാണ് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത്.
ദിലീപിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് ആക്രമണം നടന്നതിനോട് അടുത്ത ദിവസങ്ങളിലെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ദിലീപിനെ നിരന്തരം വിളിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.