കോടതി വിറയ്ക്കും; ദിലീപിനെ രക്ഷിക്കാന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന് എത്തും!
കോടതി വിറയ്ക്കും; ദിലീപിനെ രക്ഷിക്കാന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന് എത്തും!
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനു വേണ്ടി പ്രമുഖ അഭിഭാഷകന് രാം ജത്മലാനി ഹാജരായേക്കുമെന്ന് റിപ്പോര്‍ട്ട്.
ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകരാണ് രാം ജത്മലാനിയുടെ പേര് താരവുമായി അടുത്ത ബന്ധമുള്ളവരോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് ദിലീപിന്റെ അടുപ്പക്കാര്‍ രാം ജത്മലാനിയെ സമീപിച്ചതായും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
94 വയസുകാരനായ രാം ജത്മലാനി രാജ്യത്തെ പ്രമുഖ അഭിഭാഷകനാണ്. തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ജയലളിതയുടേതടക്കമുള്ള വമ്പന്‍ കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കോടികളാണ് രാം ജത്മലാനിയുടെ പ്രതിഫലം.
മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നീങ്ങാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം. കേസ് സുപ്രീംകോടതിയില്‍ എത്തിയാല്‍ രാം ജത്മലാനിയാകും താരത്തിനായി വാദിക്കുക.
സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറാണു നിലവില്‍ ദിലീപിനുവേണ്ടി കേസ് വാദിക്കുന്നത്. ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്.