Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിങ്ങിക്കൂടിയ ആരാധകരോട് മഞ്ജു ആവശ്യപ്പെട്ടതു ഒരു കാര്യം മാത്രം

തിങ്ങിക്കൂടിയ ആരാധകരോട് മഞ്ജു ആവശ്യപ്പെട്ടതു ഒരു കാര്യം മാത്രം

Manju warrier
ദുബായ് , വെള്ളി, 14 ജൂലൈ 2017 (16:17 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുമ്പോള്‍ നടി മഞ്ജു വാര്യർ ദുബായില്‍.

കല്യാൺ ജുവല്ലറിയുടെ റാസൽഖൈമയിലെയും അജ്മാനിലെയും ജുവല്ലറി ഷോറൂമുകൾ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് മഞ്ജു. തെന്നിന്ത്യൻ താരം പ്രഭുവും മഞ്ജുവിനൊപ്പം ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു.

ചടങ്ങില്‍ മഞ്ജുവിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കൈയടിയോടെയാണ് താരത്തിന്റെ ഓരോ വാക്കുകളും ആരാധകര്‍ കേട്ടത്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ എല്ലാ പിന്തുണയും സ്നേഹവും ഇനിയും തങ്ങളോടൊപ്പമുണ്ടാവണമെന്നും മഞ്ജു ആരാധകരോട് പറഞ്ഞു.

അതേസമയം ദിലീപിന്റെ അറസ്‌റ്റിക്കുറിച്ചോ അതു സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചോ മഞ്ജു ഒന്നും സംസാരിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും കല്യാൺ ജുവല്ലറിയെക്കുറിച്ചു മാത്രമാണ് അവര്‍ സംസാരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ എനിക്കറിയാം : തെസ്നി ഖാന്‍