Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതല്‍ താരങ്ങളുടെ മൊഴിയെടുക്കും; പുതിയ വെളിപ്പെടുത്തലുമായി ധര്‍മ്മജന്‍!

കൂടുതല്‍ താരങ്ങളുടെ മൊഴിയെടുക്കും; പുതിയ വെളിപ്പെടുത്തലുമായി ധര്‍മ്മജന്‍!

Dharmajan bolgatty
കൊച്ചി , വ്യാഴം, 6 ജൂലൈ 2017 (20:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കൂടുതല്‍ താരങ്ങളുടെ മൊഴി എടുക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തനിക്കറിയില്ല. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. ഇത് തെളിയേണ്ടത് തന്റെ കൂടി വ്യക്തിപരമായ ആവശ്യമാണ്. ലൊക്കേഷനിലെ പല ഡ്രൈവര്‍മാരെയും അറിയാമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.

ബുധനാഴ്‌ച ധര്‍മ്മജനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ചില ഫോട്ടോകൾ കാണിച്ച് സു​നി​യെ പ​രി​ച​യ​മു​ണ്ടോ​യെ​ന്നും ചോദിക്കുക മാത്രമാണ് അന്വേഷണ സംഘം ചെയ്‌തതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.

പൾസർ സുനി, ധര്‍മ്മജനൊപ്പം നിൽക്കുന്ന ചിത്രമാണ് പൊലീസ് കാണിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“സര്‍ക്കാര്‍ ഒപ്പമുണ്ട്”, മദ്യപാനികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി കൂടുതല്‍ സമയം കളയേണ്ടിവരില്ല