Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നും അവസാനിക്കുന്നില്ല; ദിലീപിനെതിരെ മറ്റൊരു കേസ് കൂടി

ഒന്നും അവസാനിക്കുന്നില്ല; ദിലീപിനെതിരെ മറ്റൊരു കേസ് കൂടി

Actress kidnapped
തി​രു​വ​ന​ന്ത​പു​രം/കൊച്ചി , വെള്ളി, 7 ജൂലൈ 2017 (17:13 IST)
കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട യുവനടിക്കെതിരെ പരാമര്‍ശം നടത്തിയ നടന്‍ ദിലീപ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

ദിലീപിന് പുറമെ നടന്‍ സലീംകുമാര്‍, നിര്‍മ്മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അ​ന്വേ​ഷ​ണ​ത്തി​ന് വിയു കു​ര്യാ​ക്കോ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സി​നി​മാ​മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മെ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ചി​ല ന​ട​ന്മാ​ർ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നി​താ സം​ഘ​ട​ന പ​രാ​തി​ന​ൽ​കി​യ​ത്.

നടിക്ക് സുനിയുമായി സൗഹൃദമുണ്ടെന്നും സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നുമാണ് ദിലീപിന്റെ പരാമര്‍ശം.

നടി ആക്രമിക്കപ്പെട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രമാണെങ്കില്‍ ദിലീപ് നേരിട്ടത് നാല് മാസത്തെ പീഡനമെന്നായിരുന്നു സജി നന്ത്യാട്ടിന്റെ പരാമര്‍ശം. നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന പ്രസ്താവനയാണ് സലീംകുമാറിനെ കുടുക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹജീവി സ്നേഹം എന്നതാണ് കമ്മ്യൂണിസം, ഇടിമുഴക്കം പോലെ ലാൽസലാം പറഞ്ഞ എനിക്ക് ആരുടെയും 'നിരോധനങ്ങൾ' വേണ്ട: അമീറ തുറന്ന് പറയുന്നു