Webdunia - Bharat's app for daily news and videos

Install App

രക്ഷിക്കാനെത്തിയ ആ എഡിജിപി ആര് ?; നാദിര്‍ഷായ്‌ക്ക് പരിശീലനം നല്‍കിയത് വൈറ്റിലയിലെ രഹസ്യ കേന്ദ്രത്തില്‍വച്ച്

നാദിര്‍ഷായ്‌ക്ക് പരിശീലനം നല്‍കിയത് വൈറ്റിലയിലെ രഹസ്യ കേന്ദ്രത്തില്‍വച്ച്

Webdunia
ഞായര്‍, 2 ജൂലൈ 2017 (11:25 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് സംവിധായകൻ നാദിര്‍ഷയ്‌ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി റിപ്പോർട്ട്.

ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കടുത്തുള്ള കേന്ദ്രത്തിലേക്ക് നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്ത് പരിശീലനം നല്‍കി. മണിക്കൂറുകളോളം ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടു നിന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിന്റെ രീതി മുന്‍കൂട്ടി മനസിലാക്കി കൊടുക്കാനായിരുന്നു പരിശീലനം.

പൊലീസ് ആസ്ഥാനത്തുള്ള എഡിജിപിയാണ് നാദിർഷയ്ക്ക് പരിശീലനം നൽകിയത്. ഈ പൊലീസ് ഉദ്യോഗസ്ഥന്റെയും നാദിർഷായുടെയും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രഹസ്യ കേന്ദ്രത്തിലേക്ക് നാദിർഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അന്നത്തെ ഡിജിപിയായ ടിപി സെന്‍കുമാറിന് ലഭിച്ചിരുന്നു.

എന്നാല്‍, വിവരങ്ങള്‍ അറിഞ്ഞിട്ടും സെന്‍‌കുമാര്‍ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ല. വിരമിക്കാൻ രണ്ടുദിവസം മാത്രം അവശേഷിക്കുന്നതിനാലും കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യയുമായുള്ള അകല്‍‌ച്ചയുമാണ് സെൻകുമാർ സംയമനം പാലിക്കാൻ കാരണമായത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments