കത്തെഴുതിയത് ഭീഷണിയെ തുടർന്നെന്ന് വിപിൻലാൽ; സുനി പറഞ്ഞതു ശരിയെന്ന് വിഷ്ണു: സുനിയുടെ അപേക്ഷ തള്ളി
കത്തെഴുതിയത് ഭീഷണിയെ തുടർന്നെന്ന് വിപിൻലാൽ; സുനി പറഞ്ഞതു ശരിയെന്ന് വിഷ്ണു
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടൻ ദിലീപിന് കത്തെഴുതിയത് ജയിൽ അധികൃതരുടെ ഭീഷണിയെ തുടർന്നാണെന്ന് വിപിൻലാൽ. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറെന്ന പള്‍സര്‍ സുനിയും കത്തെഴുതാൻ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുനി പറഞ്ഞതു ശരിയാണെന്നു സഹതടവുകാരൻ വിഷ്ണു പറഞ്ഞു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ദിലീപാണോ എന്ന ചോദ്യത്തിന് അങ്ങനെയാകാം, അറിയില്ലെന്നും മറുപടി നൽകി.
വിഷ്ണുവിനേയും വിപിൻലാലിനേയും കാക്കനാട് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജയിലിലേക്കു മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തിയ കേസിലാണു സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്.
കസ്റ്റഡി റദ്ദാക്കണമെന്ന സുനിൽ കുമാറിന്റെ അപേക്ഷ കാക്കനാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പൊലീസ് കസ്റ്റഡിയിൽ മർദമേറ്റെന്ന സുനിയുടെ വാദം കോടതി അംഗീകരിച്ചില്ല.