ഫെനി പറഞ്ഞ ആ ‘മാഡം’ ആര്; വെളിപ്പെടുത്തലുമായി സരിത - ഇവര്‍ കുടുങ്ങുമോ ?

ഫെനി പറഞ്ഞ ആ ‘മാഡം’ ആര്; വെളിപ്പെടുത്തലുമായി സരിത - കുടുങ്ങുന്നതാര് ?

Webdunia
ശനി, 1 ജൂലൈ 2017 (17:26 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മാഡം എന്നു വിളിക്കുന്ന സ്‌ത്രീയിലേക്ക് അന്വേഷണം നീളവെ ആ മാഡം താനല്ലെന്ന് സരിത എസ് നായർ.

ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞ മാഡം ഞാനല്ല. സോളാർ കേസുകള്‍ കൈകാര്യം ചെയ്‌ത ബന്ധം മാത്രമെ ഫെനിയുമായുള്ളൂ. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും സരിത വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ ഫെനി പ്രൊഫഷണലായ ഒരു നീക്കം നടത്തിയതാകാം. ഒരു കേസ് ഒഴിച്ചാല്‍ സോളാറുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീർപ്പായി. നിലവിലുള്ള ചില കേസുകള്‍ പ്രാദേശികമായി പല അഭിഭാഷകരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ഫെനിയുമായി യാതൊരു ബന്ധവും ഇല്ലെന്നും സരിത പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹായികളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന ഫെനിയുടെ പ്രസ്‌താവന പത്രത്തിലൂടെയാണ് കണ്ടത്. അയാളുടെ പ്രൊഫഷണൽ എത്തിക്സിന്റെ ഭാഗമായിട്ടാകും അങ്ങനെ പറഞ്ഞത്. അക്രമിക്കപ്പെട്ട നടി ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു. സ്ത്രീയെന്ന നിലയിൽ അവർക്കൊപ്പം നിൽക്കുന്നുവെന്നും സരിത വ്യക്തമാക്കി.

മാഡം എന്നു വിളിക്കുന്ന സ്‌ത്രീയാണ് സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും, കോടതിയില്‍ കീഴടങ്ങാന്‍ നടത്തിയ നീക്കം  അവരുടെ പ്രേരണയെത്തുടര്‍ന്നാണെന്നും കഴിഞ്ഞ ദിവസമാണ് ഫെനി വ്യക്തമാക്കിയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ സരിതയുടെ പേരും ചര്‍ച്ചയായത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്

ടിവികെയുടെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്, കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് വിമർശനം

ഇന്ത്യയെ ആക്രമിക്കാൻ ലഷ്കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും കൈകോർക്കുന്നു, ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്

തൃശൂരിൽ നിന്നും എയർപോർട്ടിലേക്ക് മെട്രോ വരില്ല, എയിംസിന് തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments