Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച സംഭവം: വെട്ടിലായ മുകേഷിനെ രക്ഷിക്കാന്‍ മന്ത്രി നേരിട്ട് - പ്രസ്താവന വൈകാരികമെന്ന് മേഴ്‌സിക്കുട്ടിയമ്മ

വെട്ടിലായ മുകേഷിനെ രക്ഷിക്കാന്‍ മന്ത്രി നേരിട്ട് - പ്രസ്താവന വൈകാരികമെന്ന് മേഴ്‌സിക്കുട്ടിയമ്മ

Webdunia
ശനി, 1 ജൂലൈ 2017 (16:40 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിക്കുകയും മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്‌ത ന​ട​നും എം​എ​ൽ​എ​യു​മാ​യി മു​കേ​ഷി​നെ പരോക്ഷമായി പിന്തുണച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.

മുകേഷിന്റെ പ്രസ്താവന വൈകാരികമാകാം. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കി സംഭവം വഴിതിരിച്ചു വിടരുത്. സര്‍ക്കാര്‍ ഇരയുടെ പക്ഷത്താണ് അടിയുറച്ച് നില്‍ക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അമ്മയുടെ മീറ്റിംഗിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുകേഷ് രൂക്ഷമായി സംസാരിച്ചിരുന്നു. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെയാണ് മുകേഷ് ക്ഷോഭിച്ച് സംസാരിച്ചത്.

അതേസമയം, മു​കേ​ഷി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ല്ലം ജി​ല്ലാ നേ​തൃ​ത്വം രംഗത്തെത്തി. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് കൊല്ലം ജില്ല കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ വ്യക്തമാക്കി.

ഭരണകക്ഷി എംഎല്‍എയായ മുകേഷ് ആരുടെയെങ്കിലും സ്വാധീനത്തിനു വിധേയനായോ എന്നു സംശയിക്കണം. ദിലീപ് അദ്ദേഹത്തിന്റെ സുഹൃത്തായിരിക്കാം, എന്നാല്‍ മുകേഷ് ജനപ്രതിനിധിയാണെന്ന് ഓര്‍ക്കണം. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും അനിരുദ്ധന്‍ ആവശ്യപ്പെട്ടു.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments