Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറഡോണയ്ക്കു പകരം പ്രേമത്തിലെ നായിക മഡോണ സെബാസ്റ്റിയന് ആദരാഞ്ജലി പറഞ്ഞ് കമന്റുകള്‍; ക്രൂരമെന്നറിയാതെ അന്ധമായ ചിരിയോടെ സോഷ്യല്‍ മീഡിയ ട്രോളുകള്‍!

മറഡോണയ്ക്കു പകരം പ്രേമത്തിലെ നായിക മഡോണ സെബാസ്റ്റിയന് ആദരാഞ്ജലി പറഞ്ഞ് കമന്റുകള്‍; ക്രൂരമെന്നറിയാതെ അന്ധമായ ചിരിയോടെ സോഷ്യല്‍ മീഡിയ ട്രോളുകള്‍!

ശ്രീനു എസ്

, വ്യാഴം, 26 നവം‌ബര്‍ 2020 (17:23 IST)
ഇതിഹാസ ഫുട്‌ബോള്‍ താരം മറഡോണയുടെ വിയോഗത്തില്‍ ലോകം ദുഃഖത്തിലാണ്ടിരിക്കുമ്പോള്‍ പ്രതീക്ഷിച്ച പോലെ തന്നെ സോഷ്യല്‍ മീഡിയ മറ്റൊരു തരത്തില്‍ ആഘോഷിക്കുകയാണ്, പതിവുപോലെ മലയാളികള്‍. മറഡോണയ്ക്കുപകരം മലയാളിയായ സിനിമ നടി മഡോണ സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പേജിലാണ് ആദരാഞ്ജലി പ്രവാഹം വരുന്നത്. 
 
ഇതുകൂടാതെ വാട്‌സാപ്പ് സ്റ്റാറ്റസുകളായും ഇത്തരത്തില്‍ മഡോണയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. മറ്റുള്ളവരുടെ മനസറിയാതെ അന്ധമായി ചിരിക്കുന്ന മലയാളി മനസാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നുള്ള പ്രതിഷേധ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു