പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞ് നടി, ദിലീപിനെതിരെ പരാതി നൽകിയേക്കും; കേസ് വഴിത്തിരിവിലേക്ക്
ദിലീപിനെതിരെ പരാതി നൽകാനൊരുങ്ങി നടി
തനിക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടി വീണ്ടും പൊലീസിനു മൊഴി നൽകി. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ കത്തിന്റേയും ഫോൺ വിളിയുടെയും അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മാസത്തെ വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് നടിയിൽ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തിയത്.
തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കിയേക്കുമെന്നും സൂചനകൾ ഉണ്ട്. വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയിലാണ് പ്രതിയും നടിയും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പ്രതികരണം ഉണ്ടായത്. ഇതിനെതിരെ നടി പരാതി നൽകുമെന്നാണ് ലഭിക്കുന്ന സൂചന.
'അവര്‍ ഭയങ്കര അടുപ്പത്തിലായിരുന്നു. ഗോവയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതാണ് അപകടത്തിലേക്ക് വഴിവെച്ചത്'- ഇതായിരുന്നു ദിലീപിന്റെ പരാമര്‍ശം.