ഉദ്ഘാടനത്തിന് എത്തിയ യുവനടിയെ യുവാവ് കടന്നു പിടിച്ചു; എല്ലാം സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്ന് പൊലീസ്!

ഉദ്ഘാടനത്തിന് എത്തിയ യുവനടിയെ യുവാവ് കടന്നു പിടിച്ചു; എല്ലാം സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്ന് പൊലീസ്!

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (15:33 IST)
ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമം. കോഴിക്കോട് മുക്കത്തെ ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. നടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യുവാവിനെ തിരിച്ചറിഞ്ഞതായി മുക്കം പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കായിരുന്നു ജ്വല്ലറിയുടെ ഉദ്ഘാടനം. ചടങ്ങില്‍ ഒരു ഉത്തരേന്ത്യന്‍ നടിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍, സമയക്രമത്തില്‍ മാറ്റം വന്നതോടെ ഇവര്‍ ഒഴിവായി. ഇതേ തുടര്‍ന്നാണ് യുവനടി ഉദ്ഘാടനത്തിനായി എത്തിയത്.

ചടങ്ങില്‍ നടി എത്തിയതോടെ തിക്കും തിരക്കും ശക്തമായി. ഇതിനിടെ യുവാവ് നടിയെ കടന്നു പിടിച്ചു. നടി ബഹളം വെക്കുമെന്ന് തോന്നിയതോടെ ഇയാള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവം പതിഞ്ഞിട്ടുണ്ടെന്നും ഇതിനാല്‍ പ്രതിയെ വേഗം പിടികൂടാന്‍ സാധിക്കുമെന്നും പൊലീസ് വ്യക്തമാക്കിയതായാണ് വിവരം. 

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയുമായി മുന്നോട്ടു പോകുമെന്നും നടി വ്യക്തമാക്കി. അതേസമയം, മതിയായ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന ആരോപണവും ശക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments